Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : File Adalat

Ernakulam

കൊ​ച്ചി​യി​ൽ ഫ​യ​ൽ അ​ദാ​ല​ത്ത്, ടോ​ക്ക് വി​ത്ത് മേ​യ​ർ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം; ജ​ന​ങ്ങ​ളെ കേ​ട്ട് മേ​യ​ർ

കൊ​ച്ചി: എ​ല്ലാ മാ​സ​വും ജ​ന​ങ്ങ​ളു​ടെ പാ​രാ​തി​ക​ൾ​ക്കു കോ​ർ​പ​റേ​ഷ​നി​ൽ ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നു കൊ​ച്ചി മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ. മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും അ​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ കേ​ൾ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ ഫ​യ​ൽ അ​ദാ​ല​ത്ത്, ടോ​ക്ക് വി​ത്ത് മേ​യ​ർ പ​ദ്ധ​തി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ർ.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര സെ​ല്ലി​ലേ​ക്ക് ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ പ​രാ​തി​ക​ൾ എ​ത്തു​ന്നു​ണ്ട്. കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ത​ന്നെ പ​ര​മാ​വ​ധി​കം പ​രാ​തി​ക​ൾ​ക്ക് തീ​ർ​പ്പു​ണ്ടാ​ക്കും.

ടോ​ക്ക് വി​ത്ത് മേ​യ​ർ പ​ദ്ധ​തി​യി​ൽ നാ​ള​ത്തെ കൊ​ച്ചി​യെ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാം. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ടോ​ക്ക് വി​ത്ത് മേ​യ​ർ എ​ല്ലാ മാ​സ​വും മു​ട​ങ്ങാ​തെ ന​ട​ക്കും. വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് കൊ​ച്ചി​യെ ന​യി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.
ഡ​പ്യൂ​ട്ടി മേ​യ​ർ ദീ​പ​ക് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ന്‍റ​ണി പൈ​നു​ത​റ, ഷാ​കൃ​ത സു​രേ​ഷ്ബാ​ബു, ടി.​കെ. അ​ഷ്‌​റ​ഫ്, പി.​എം. ന​സീ​മ, കെ.​എ. മ​നാ​ഫ്, ജി​സ്മി ജെ​റാ​ൾ​ഡ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ദാ​ല​ത്തി​ൽ 662 അ​പേ​ക്ഷ​ക​ൾ

ഇ​ന്ന​ലെ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത് 662 അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ പി​എം​എ​വൈ യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 450 ലേ​റെ അ​പേ​ക്ഷ​ക​ളെ​ത്തി. റ​വ​ന്യൂ, ഹെ​ൽ​ത്ത്, ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് , ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ല​ഭി​ച്ചു. ഇ​ന്ന​ലെ നേ​രി​ട്ട് ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ളും തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു മേ​യ​ർ അ​റി​യി​ച്ചു. അ​ദാ​ല​ത്ത് ദി​വ​സം ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ലും ഉ​ട​ൻ തീ​ർ​പ്പു​ണ്ടാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Latest News

Up